KeralaLatest NewsNews

അഴിമതിക്കൊരു കിറ്റ്; പി ആർ വർക്കും റേഷൻ കിറ്റും ഒരു പോംവഴിയല്ല, കളികൾ കാത്തിരുന്ന് കാണാം

കിറ്റ് മതിയാകില്ല, ലൈഫിൽ അഴിമതി മറയ്ക്കാൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാനസർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. ലൈഫ് മിഷനിലെ അഴിമതി മറയ്ക്കാൻ റേഷൻ കിറ്റ് മതിയാകില്ലെന്ന് എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു. സി.ബി.ഐ അന്വേഷണം തുടരട്ടെയെന്ന ഹൈക്കോടതി വിധി സർക്കാരിൻ്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

കിറ്റ് മതിയാകില്ല, ലൈഫിൽ അഴിമതി മറയ്ക്കാൻ ! വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച സി.ബി.ഐ അന്വേഷണം തുടരട്ടെയെന്ന ഹൈക്കോടതി വിധി സർക്കാരിൻ്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ്, ഏത് കൊള്ളരുതായ്മയും റേഷൻ കിറ്റ് കൊണ്ട് മൂടിവെക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ അബദ്ധ ധാരണ ഇതോടെ തകരും.

https://www.facebook.com/mtrameshofficial/posts/2761206014119536

ലൈഫ് മിഷൻ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന സി.ബി.ഐ വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്. അതായത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ലൈഫ് പദ്ധതിയിലെ അഴിമതികളെ കുറിച്ച് കോടതിക്ക് പോലും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരിക്കുന്നു, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവൻ ഇനിയും വാർത്താ സമ്മേളനം നടത്തി ചോദിക്കുമോ,കേന്ദ്ര ഏജൻസികളുടെ അന്വേഷണ പുരോഗതിയെ കുറിച്ച്, ഏതായാലും സർക്കാരിൻ്റെ അഴിമതികളെ പി.ആർ വർക്ക് കൊണ്ട് മറച്ചുവെക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് കോടതി വിധി. ബാക്കി കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button