KeralaLatest NewsNews

ശബരിമല മകരവിളക്ക് : സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ മകരവിളക്ക് കാണാന്‍ താല്‍ക്കാലിക ഷെഡുകള്‍ (പര്‍ണശാലകള്‍) കെട്ടി തങ്ങുന്നത് തടയാനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന്​ ഹൈക്കോടതി ഉത്തരവ് . ശബരിമലയിലും പമ്പ , നിലക്കല്‍ എന്നിവിടങ്ങളിലും വനമേഖലകളിലും ഭക്തര്‍ മകരവിളക്ക്​ ദര്‍ശിക്കാന്‍ നാലുദിവസം മുമ്പെത്തി പര്‍ണശാലകള്‍ കെട്ടി തമ്പടിക്കുന്ന പതിവ്​ തടയണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്​ നിര്‍ദേശം.

Read Also : ഗൂഗിൾ ‍ മാപ്പ് നോക്കി സഞ്ചരിച്ച കാർ ഡാമിൽ വീണ് യുവാവ് മരിച്ചു

കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ശബരിമലയിലും പമ്പ , നിലക്കല്‍ എന്നിവിടങ്ങളിലും സമീപത്തെ വനമേഖലകളിലും ഭക്തരെ തങ്ങാന്‍ അനുവദിക്കരുതെന്നാണ് ദേവസ്വം ഡിവിഷന്‍ ബെഞ്ചി​ന്റെ നിര്‍ദേശം. മകരവിളക്ക് അടുത്തുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, വനം വകുപ്പ്, പൊലീസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയ ബന്ധപ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ ഹൈക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button