KeralaLatest NewsNews

വെറും പാലമല്ല, വാസ്തുശില്‍പ്പമാണെന്ന് കൊട്ടിഘോഷിച്ച പദ്ധതി ഇന്നെവിടെ? വഴികാട്ടി എൽ.ഡി.എഫ്, വഴിമുട്ടുന്ന പദ്ധതികൾ

ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ജില്ല കോടതി പാലത്തിന്റെ പണികൾ എവിടെയെത്തി

ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ജില്ല കോടതി പാലത്തിന്റെ പണികൾ എവിടെയെത്തിയെന്ന ചോദ്യം പ്രസക്തമാകുന്നു. സർക്കാർ കൊട്ടിഘോഷിച്ച പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ഉണ്ണി മാക്സ് ചോദിക്കുന്നു. ആലപ്പുഴയുടെ മുഖഛായ മാറ്റുന്ന പദ്ധതി രണ്ടു കൊല്ലത്തിൽ തീർത്തു 2020 ൽ ഉത്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. വർഷം മൂന്നാകുന്നു, പദ്ധതി ഇപ്പൊ എവിടെ എത്തി നിൽക്കുന്നുവെന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ:

https://www.facebook.com/unnimaxx/posts/10159341067477848

ആലപ്പുഴ പാലങ്ങളുടെ നഗരമാണ്. കനാലുകള്‍ക്ക് കുറുകെ ഒരു രണ്ടു ഡസന്‍ പാലങ്ങള്‍ എങ്കിലും ഉണ്ട് . ഓരോന്നിനും ഓരോ കഥയുണ്ട് . അവ പലതിന്റെയും പഴമയുടെ ഗാംഭീര്യം പുതുക്കി പണിത് നശിപ്പിച്ചു. പലതും ബോക്സ് കല്‍വെര്‍ട്ടുകള്‍ ആക്കി കനാലിനെയും ചുരുക്കി . ജലഗതഗതവും തടസ്സപ്പെടുത്തി. ആലപ്പുഴയുടെ ഉയര്‍ത്തെഴുന്നെല്‍പ്പില്‍ ഇവയില്‍ നല്ല പങ്കും പുതുക്കി പണിയേണ്ടി വരും. ഇതില്‍ ആദ്യം പുതുക്കി പണിയുന്നത് ജില്ല കോടതി പാലമാണ് ഇന്‍വെസ്ടിഗേഷന്‍ , ഡിസൈന്‍ , ചെലവ്കണക്ക് , വിലയിരുത്തല്‍ ഘട്ടങ്ങള്‍ എല്ലാം കടന്നു കിഫ്ബി ബോര്‍ഡിന്‍റെ അംഗീകാരം നേടി . ഇനി ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങിയാല്‍ മതി .98 കോടി രൂപയാണ് മതിപ്പ് ചെലവ്.

ഇത് വെറും ഒരു പാലമല്ല, ഒരു വാസ്തുശില്‍പ്പം തന്നെയാണ്. ഇപ്പോഴുള്ള പാലം ജില്ലാ കോടതിയില്‍ നിന്ന് വാടകനാലിനു കുറുകെ മുല്ലക്കല്‍ ജംഗ്ഷ നിലേക്ക് ആണ് . ഇവിടെ ഒരു ഫ്ലൈ ഓവര്‍ ആണ് വരിക. ഇതിനു താഴെ കൂടി കനാലിന്റെ ഇരുകരകളിലും കിഴക്ക് പടിഞ്ഞാറോട്ടുള്ള സമാന്തര റോഡുകള്‍ ഇന്നത്തെ പോലെ തന്നെ പോകും. ഫ്ലൈ ഓവര്‍ ആവട്ടെ കനാലിനു കുറുകെ ഉള്ള വെറുമൊരു പാലം അല്ല . കനാലിനു മുകളില്‍ ഇതൊരു റൌണ്ട് എബൌട്ട്‌ ആവും . അത് കൊണ്ട് കനാല്‍ കര റോഡുകളിലൂടെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ പോകേണ്ട വാഹനങ്ങള്‍ക്ക് റൗണ്ട് എബൌട്ടിലൂടെ തിരിഞ്ഞു താഴേക്ക്‌ ഇറങ്ങാനുള്ള സൌകര്യം ഉണ്ടാവും . കനല്‍ തീര റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് റൗണ്ട് എബൌട്ടിലൂടെ കയറി തെക്കോട്ടോ വടക്കോട്ടോ പോകാനുള്ള സൗകര്യം ഉണ്ടാവും .

Also Read: സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടികളെ കാണാതായി ; കണ്ടെത്താനുള്ള ശ്രമം തുടരുന്നു

സ്ഥലപരിമിതി കണക്കിലെടുത്ത് കൊണ്ടും വ്യാപാരികളുടെ അസൌകര്യം പരമാവധി കുറച്ചു കൊണ്ടുള്ള ഡിസൈന്‍ ആണ് തയാറാക്കിയിട്ടുള്ളത് . അത് കൊണ്ട് വളരെ കുറച്ചു കടകള്‍ക്ക് മാത്രമേ പുനരധിവാസം വേണ്ടി വരികയുള്ളൂ . ഇതിനകം അവരില്‍ പലരുമായും ചര്‍ച്ച ചെയ്തു ധാരണയും വരുത്തിയിട്ടുണ്ട്.

ഈ പാലത്തിന്റെ രൂപകല്‍പ്പന പൂര്‍ണമായും പി ഡബ്ലിയു ഡി എന്‍ജിനീയര്‍ മാര്‍ തന്നെയാണ് ചെയ്തത്. മറ്റേതെങ്കിലും കണ്‍സല്‍ട്ടണ്ടുമാരെ ഏല്‍പ്പിച്ചിരൂന്നുവെങ്കില്‍ പോലും ഇതിനെക്കാള്‍ മനോഹരമായ ഒരു പാലസമുച്ചയം ഉണ്ടാകുമായിരുന്നില്ല. ഞാന്‍ പി ഡബ്ലിയു ഡി യുടെ വാസ്തു ശില്‍പ്പഭാവന ഇല്ലായ്മയെ പലപ്പോഴുംവിമര്‍ശിച്ചിട്ടുള്ള ആളാണ്‌ . പി ഡബ്ലിയു ഡി യില്‍ ഏറ്റവും ദുര്‍ബ്ബലമായ വിഭാഗം ഡിസൈന്‍ വിംഗ് ആണ് . ഈ പരിമിതികളയൊക്കെ ഇവിടെ മറികടന്നിരിക്കുന്നു. ഇങ്ങനെ വേണം പാലങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍. ഇനിയുള്ള വെല്ലുവിളി 2020 ല്‍ ഇതിന്റെ പണി തീര്‍ക്കുക എന്നതാണ്. കേരള റോഡ്‌ ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.

ഈ പാലത്തെ ഇന്നത്തെ കെ എസ ആര്‍ ടി സി , വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ഇറിഗേഷന്‍ യാര്‍ഡ്‌ എന്നിവയെ എല്ലാം സംയോജിപ്പിച്ച് കൊണ്ടുള്ള മൊബിലിറ്റി ഹബ്ബിനോട് കൂട്ടി ചേര്‍ത്ത് വേണം കാണാന്‍. ആലപ്പുഴയുടെ ഏറ്റവും സുന്ദരമായ മേഖലയായി ഈ പ്രദേശം മാറാന്‍ പോകുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button