KeralaLatest NewsNews

ഭരണം അവസാനിപ്പിക്കുന്നതിന് മുമ്പ് വ്യാപക അനധികൃത നിയമനം, പാർട്ടിക്കാരെ പിൻവാതിൽ വഴി തിരുകി കയറ്റാൻ ശ്രമം

കേരളം നിയമന നിരോധനങ്ങളുടെ ശവപറമ്പായി മാറിയെന്ന് ഷാഫി പറമ്പിൽ എം എൽ എ യും ആരോപിച്ചു

തിരുവനന്തപുരം: ഭരണ കാലാവധി തീരുന്നതിന് മുമ്പ് സംസ്ഥാനത്ത് വ്യാപകമായി സർക്കാർ അനധികൃത നിയമനങ്ങൾ നടത്തുന്നതായി പ്രതിപക്ഷം നിയമസഭയിൽ. പി എസ് സി യെ നോക്കുകുത്തിയാക്കി പാർട്ടിക്കാരെ വിവിധ സ്ഥാനങ്ങളിൽ തിരുകിക്കയറ്റുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

Also related: രാഹുലും പ്രിയങ്കയും നേരിട്ട് കളത്തിലിറങ്ങുന്നു; വൻ കോൺ​ഗ്രസ് പട തന്നെ കേരളത്തിലേക്ക്

ഈ സർക്കാറിൻ്റെ കാലയളവിൽ ഒരു ലക്ഷത്തിലധികം നിയമനങ്ങൾ അനധികൃതമായി നടന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് പറഞ്ഞു. ചലച്ചിത്ര വികസന കോർപ്പറേഷനിൽ നാലരവർഷം പൂർത്തിയ ഇടത് അനുകൂല ജീവനക്കാരെ തിരിച്ചെടുക്കണം എന്ന് കാട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംസ്ഥാന സർക്കാറിന് സമർപ്പിച്ച ശുപാർശയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Also related: ലൈഫ് മിഷൻ അഴിമതിക്കേസ് വിധിയിൽ സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു: കെ.സുരേന്ദ്രൻ

കേരളം നിയമന നിരോധനങ്ങളുടെ ശവപറമ്പായി മാറിയെന്ന് ഷാഫി പറമ്പിൽ എം എൽ എ യും ആരോപിച്ചു. ഒന്നരലക്ഷം പേര്‍ക്ക് പിഎസ്സി. നിയമനം വഴി ജോലി നല്‍കിയെന്നും എന്നാൽ മനുഷ്യത്വമുള്ളത് കൊണ്ടാണ് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്ത് എന്ന് മുഖ്യമന്ത്രി മറുപടി നൽകി. കമലിൻ്റെ കത്തിൻ്റെ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നും മുഖ്യമന്ത്രിസഭയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button