KeralaLatest NewsNewsIndia

മകരസംക്രാന്തി നാളിൽ സമയത്തിന് ഉണ്ടാകുന്ന പ്രധാന വ്യത്യാസമെന്ത്?

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.

തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.

Also Read: തല്ലുകൊള്ളാനും മുദ്രാവാക്യം വിളിക്കാനും അണികളും മത്സരിക്കാന്‍ നേതാക്കളുടെ മക്കളും

വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു. ഈ മാറ്റം പിന്നീടുള്ള ദിവസങ്ങളിലും പ്രകടമാണ്. കേരളത്തിൽ അയ്യപ്പസ്വാമിയുടെ ഭക്തർ മകരസംക്രാന്തിക്കു മുമ്പ് 41 ദിവസത്തെ വ്രതമെടുക്കുന്നു. എല്ലാവരും ഒത്തു ചേർന്ന് ദിവസേന പൂജ, ഭജന, കീർത്തനം എന്നിവ നടത്തുന്നു. മകര സംക്രാന്തി ദിവസം മലമുകളിൽ മകരജ്യോതി ദർശിച്ച് ദർശനപുണ്യം നേടി ഭക്തജനങ്ങൾ തിരിച്ചു പോകുന്നു.

shortlink

Related Articles

Post Your Comments


Back to top button