Latest NewsNewsInternational

പ്രണയ തുരങ്കം: നിർമാണത്തൊഴിലാളി അയല്പക്കത്തെ കാമുകിയുടെ വീട്ടിൽ പോകാൻ നിർമിച്ച രഹസ്യ തുരങ്കം കയ്യോടെ പിടികൂടി ഭർത്താവ്

ഭർത്താവ് വീട്ടിലേക്ക് വന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ആൽബർട്ടോ കട്ടിലിനു പിറകിൽ പെട്ടന്ന് അപ്രത്യക്ഷൻ ആയി.

ടൈജ്വാന: നിർമാണത്തൊഴിലാളി അയല്പക്കത്തെ കാമുകിയുടെ വീട്ടിൽ പോകാൻ നിർമിച്ച രഹസ്യ തുരങ്കം കയ്യോടെ പിടികൂടി ഭർത്താവ് മെക്സിക്കോയിലെ ടൈജ്വാന യിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആൽബർട്ടോ എന്ന പേരോടു കൂടിയ നിർമാണത്തൊഴിലാളി ആണ് വിവാഹിതയായ അയൽകാരിയുടെ വീട്ടിലേക്കു തുരങ്കം നിർമിച്ചത്. പമേല എന്ന യുവതിയുമായി രഹസ്യബന്ധം സൂക്ഷിക്കാനായി ആണ് അതീവ രഹസ്യമായി ഇത്തരമൊരു തുരങ്കം നിർമ്മിച്ചത്. പമേലയുടെ ഭർത്താവ് ജോർജ് ജോലിക്ക് പോയി പതിവിലും നേരത്തെ മടങ്ങി എത്തിയപ്പോഴാണ് പ്രണയിതാക്കളുടെ കള്ളി വെളിച്ചതായത്.

Read Also: 1000 ‘കാമുകിമാരെ’ തടവില്‍ പാര്‍പ്പിച്ച ‘കള്‍ട്ട്​’ നേതാവിന്​ 1,075 കൊല്ലം തടവ്

ഭർത്താവ് വീട്ടിലേക്ക് വന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ആൽബർട്ടോ കട്ടിലിനു പിറകിൽ പെട്ടന്ന് അപ്രത്യക്ഷൻ ആയി. തുടർന്നു നടത്തിയ തെരച്ചിലിൽ ആണ് കട്ടിലിന് താഴെയുള്ള തുരങ്കത്തിന്റെ വഴി ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് തുരങ്കത്തിലേക്ക് കടന്ന് ആൽബർട്ടോയെ കയ്യോടെ പിടികൂടുകയും ആയിരുന്നു.

 

shortlink

Post Your Comments


Back to top button