KeralaNattuvartha

വിലയില്ല ; ദുരിതത്തിലായി പൈനാപ്പിൾ കർഷകർ

ലത്തകർച്ച നേരിട്ട് പൈനാപ്പിൾ കർഷകർ

നെടുമങ്ങാട് : ഏറ്റവും വലിയ വിലത്തകർച്ച നേരിട്ട് പൈനാപ്പിൾ കർഷകർ. കാലംതെറ്റിവന്ന മഴയും ഡൽഹിയിലെ കർഷകസമരവും പൈനാപ്പിൾ കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കിലോയ്ക്ക് 40 രൂപ വരെ ലഭിക്കേണ്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ കിട്ടുന്നത് കിലോയ്ക്ക് 10 രൂപ മാത്രം. അതും വാങ്ങാൻ ആളില്ല.

പൈനാപ്പിളിന് ഏറ്റവും നല്ല സീസണായ ഡിസംബർ മുതൽ മാർച്ചുവരെയുള്ള വിളവെടുപ്പുകാലം നഷ്ടത്തിലായ ദുഃഖത്തിലാണ് കർഷകർ.
രണ്ടാഴ്ചക്കാലമായി നിൽക്കുന്ന തോരാത്തമഴ വിളവെടുക്കുന്നതിനും തടസ്സമായി. ക്രിസ്മസ്, പുതുവർഷം, ഈസ്റ്റർ, നൊയമ്പ് എന്നിവയെല്ലാം പൈനാപ്പിൾ കർഷകർക്ക് പ്രതീക്ഷനൽകുന്ന കാലമാണ്.

എന്നാൽ, ഇത്തവണ എല്ലാ പ്രതീക്ഷകളും തകർന്നെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധയെത്തുടർന്ന് പൈനാപ്പിൾ കൃഷി വലിയ നഷ്ടമായിരുന്നു. ഇത്തവണയെങ്കിലും കടബാധ്യതകൾ ഒഴിവാക്കി ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ, കാലംതെറ്റിയ മഴ ചതിച്ചെന്നും വായ്പയെടുത്തവർ ജപ്തിഭീഷണിയിലാണെന്നും കർഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button