Latest NewsNewsInternational

മനുഷ്യത്വരഹിതമായ പെരുമാറ്റം വീണ്ടും ; നായയെ കാറിന് പിന്നില്‍ കെട്ടി വലിച്ച് ഡ്രൈവറുടെ നഗര പ്രദക്ഷിണം

കാറിന്റെ വേഗതയ്‌ക്കൊപ്പം ഓടാന്‍ കഴിയാതെ നായ തളര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു

കസാക്കിസ്ഥാന്‍ : നായയെ കാറിന് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ട് പോയ സംഭവം കേരളം കണ്ടത് ഞെട്ടലോടെയായിരുന്നു. നിരവധി പേരാണ് സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇപ്പോള്‍ സമാനമായ ഒരു സംഭവമാണ് കസാക്കിസ്ഥാനില്‍ നിന്ന് പുറത്ത് വരുന്നത്. നായയെ കാറിന്റെ പിന്നില്‍ കെട്ടി വലിച്ച് ഡ്രൈവര്‍ നഗരം മുഴുവന്‍ ചുറ്റുകയായിരുന്നു.

കാറിന്റെ വേഗതയ്‌ക്കൊപ്പം ഓടാന്‍ കഴിയാതെ നായ തളര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു. നായ വീണിട്ടും ഇതിനേയും വലിച്ചു കൊണ്ട് ഡ്രൈവര്‍ കാര്‍ ഓടിയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട യാത്രികരാണ് വാഹനം നിര്‍ത്തിച്ച് നായയെ രക്ഷിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

നായയെ ഉടന്‍ തന്നെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോയി. വേദനസംഹാരികള്‍ നല്‍കിയതായും മുറിവുകള്‍ വെച്ചു കെട്ടിയതായും മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. റോഡില്‍ മുഴുവന്‍ നായയുടെ ചോരത്തുള്ളികളായിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button