Latest NewsNewsInternational

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 16 ന് പ്രധാനമന്ത്രി നിർവ്വഹിക്കും

മുഖ്യമന്ത്രിമാരുടെ യോഗത്തിലടക്കം നാല് പ്രതിരോധ മരുന്നുകൾക്ക് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ സൂചന നൽകിയിരുന്നു

ഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതി ജനുവരി 16 ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി രൂപം നല്‍കിയ കോ-വിന്‍ ആപ്പും ശനിയാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി പുറത്തിറക്കും. ഓണ്‍ലൈനിലൂടെയാകും രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുക.

Also related: ഇന്ത്യയുടെ കോവിഡ് വാക്സിനുകളിൽ വിശ്വാസമില്ലാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി നേതാവ്

ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച രണ്ട് കോവിഡ് പ്രതിരോധ മരുന്നുകൾക്കാണ് നിലവില്‍ രാജ്യത്ത് അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെകിന്റെ കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് ഇവ. മുഖ്യമന്ത്രിമാരുടെ യോഗത്തിലടക്കം നാല് പ്രതിരോധ മരുന്നുകൾക്ക് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രിയടക്കം നേരത്തെ സൂചന നൽകിയിരുന്നു.

Also related: കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്,ആരുടെയോ നിർദേശ പ്രകാരമാണ് സമരം ചെയ്യുന്നത്; ഹേമമാലിനി

ജനുവരി 16ന് തുടക്കം കുറിക്കുന്ന ആദ്യ ഘട്ടത്തിൽ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും പോലീസുകാർക്കും വിതരണം ചെയ്യാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button