Latest NewsKeralaNews

കേരളത്തിലെ 8 എംഎൽഎമാർക്കെതിരെ വിജിലൻസ് കേസ്, ഒരൊറ്റ എംഎൽഎയുടെ പേരിൽത്തന്നെ 149 വഞ്ചനാക്കേസുകൾ

നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഈ കണക്ക് അവതരിപ്പിച്ചത്

തിരുവനന്തപുരം: കേരള നിയമസഭയിലെ നിലവിലെ അംഗങ്ങളിൽ 8 പേർക്കെതിരെ വിജിലൻസ് കേസുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലായിരുന്നു മുഖ്യമന്ത്രി ഈ കണക്ക് അവതരിപ്പിച്ചത്.

Also related: വിമാന സർവീസുകൾ പുനരാരംഭിച്ചു, ഒപ്പം സ്വർണ്ണക്കള്ളക്കടത്തും

പിവി അൻവർ, എംസി ഖമറുദ്ദീൻ, വി എസ് ശിവകുമാർ ,ഇ എസ് ബിജിമോൾ, വികെ ഇബ്രാം ഹിംകുഞ്ഞ്, കെ എം ഷാജി, പി ഉണ്ണി, യു പ്രതിഭ എന്നിവരാണ് കേസിൽ പ്രതികളായ എംഎൽഎമാർ. കായംകുളം എം എൽ എ യു പ്രതിഭക്കെതിരെയുള്ള അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

Also related: ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻ ഫർ റെക്കോഡ്; എംബാപ്പക്ക് മോഹവിലയിട്ട് റയൽ

ഖമറുദ്ദീനെതിരെ 149 വഞ്ചനാക്കേസുകളും അൻവർ ബിജിമോൾ എന്നിവർക്കെതിരെ ഓരോ കേസുകളുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ശിവകുമാർ , ഇബ്രാഹിം കുഞ്ഞ്, കെ എം ഷാജി എന്നിവർക്കെതിരെയുള്ള കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പി ഉണ്ണിക്കെതിരായ കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button