COVID 19Latest NewsNewsIndia

വാഹനം തടഞ്ഞ് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമം; മതമൗലികവാദികൾക്കൊപ്പം കൂട്ട് നിന്ന് തൃണമൂൽ മന്ത്രിയും- വീഡിയോ

കർഷകർക്ക് പിന്തുണയായി വാഹനം തടഞ്ഞ് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാൻ മതമൗലികവാദികളുടെ ശ്രമം

ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19. കൊവിഡ് വന്ന് നിരവധി ജീവനുകളാണ് ഇതിനോടകം നഷ്ടമായിരിക്കുന്നത്. ശാസ്ത്രജ്ഞരുടെ കഠിന പരിശ്രമത്തിനൊടുവിൽ വാക്സിനുകൾ കണ്ടെത്തിയിരിക്കുകയാണ്. ഇന്നലെ ആദ്യ ഘട്ടമെന്നോണം കേന്ദ്രം ഇന്നലെ വാക്സിനുകൾ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സന്തോഷത്തോടെയാണ് വാക്സിനുകൾ സ്വീകരിക്കപ്പെട്ടത്.

എന്നാൽ, പശ്ചിമ ബംഗാളിലെ അവസ്ഥ അങ്ങനെയായിരുന്നില്ല. ഇവിടേക്ക് കൊറോണ വാക്‌സിനുമായി എത്തിയ വാഹനം തൃണമൂൽ കോൺഗ്രസ് മന്ത്രിയും മതമൗലികവാദികളും ചേർന്ന് തടയുകയാണ് ചെയ്തത്. സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് വാക്‌സിനുമായി വാഹനം വഴിയിൽ തടഞ്ഞത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമെന്ന പേരിലായിരുന്നു സിദ്ദിഖുള്ളയുടെ പ്രകടനം.

Also Read: വെള്ള പുതപ്പിച്ച് കിടത്തുമെന്ന സിപിഎമ്മിന്റെ ഭീഷണി നടപ്പാക്കി? ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൂർബ ബർദമാൻ ജില്ലയിലെ ബൻകുര, പുരുലിയ എന്നീ പ്രദേശങ്ങളിലേക്ക് വാക്‌സിനുകളുമായി പോയ വാഹനമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. വാഹനം തടഞ്ഞ ശേഷം ഡോർ തുറന്ന് വാക്സിനുകൾ പുറത്തേക്ക് വലിച്ചെറിയാനും ഇവർ ശ്രമിച്ചു. എന്നാൽ, കൃത്യസമയത്ത് പൊലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു. ഏകദേശം 31,000 ഡോസ് വാക്‌സിനുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പോലീസ് അകമ്പടിയോടെ ദേശീയ പാതയിൽ എത്തിയ വാഹനം ഇവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പോകാൻ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മന്ത്രിയും സംഘവും യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് വാക്‌സിനുമായെത്തിയ വാഹനം അഞ്ച് കിലോമീറ്ററോളം ദൂരമുള്ള റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button