COVID 19Latest NewsIndiaNews

കോവിഡ് വാക്‌സിൻ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കായി 1.65 കോടി കൊവിഷീൽഡ്, കൊവാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻ കേരള സമൂഹത്തോട് മാപ്പുപറയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ആരോഗ്യ പ്രവർത്തകരുടെ ഡേറ്റാ ബേസിന്റെ അനുപാതത്തിൽ 1.65 കോടി കൊവീഷീൽഡ്, കൊവാക്‌സിൻ ഡോസുകൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിരിക്കുന്നത്. അതിനാൽ വാക്‌സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തോട് വിവേചനം കാണിച്ചോയെന്ന ചോദ്യമുദിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടമാണ് നടക്കുന്നത്. വരും ആഴ്ച്ചകളിൽ കുറവുകൾ നികത്തും. വിതരണത്തിന്റെ അപര്യാപ്തത കാരണം പ്രകടിപ്പിക്കുന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒരു കോടി ആരോഗ്യ ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 30 കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button