COVID 19KeralaLatest NewsNewsIndiaBusiness

സ്വർണവില കുത്തനെ ഇടിയുന്നു; 5 ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ, കാരണം കൊവിഡ് വാക്സിനുകൾ

ഒരു പവൻ സ്വർണത്തിന് വില 36,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ഇന്ന് 360 രൂപ കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,600 രൂപയായിരിക്കുകയാണ്.

Also Read: വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രിയ്‌ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ സ്വര്‍ണം പവന് 38,400 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി 36,960 ആയിരുന്നു പവന് വില. ഇതാണ് ഇന്ന് 360 രൂപയായി ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്.

യുഎസില്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ബാധിക്കുകയുണ്ടായി. ഇതുകൂടാതെ കൊവിഡ് വാക്സിനുകൾ എത്തിയതും സ്വർണവിലയെ ബാധിച്ചുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button