Latest NewsIndiaNewsInternational

‘‘ആർ.എസ്.എസ് ഭീകരസംഘടന, നിരോധിക്കണം’; ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ

ചൈനയുമായി ചേർന്ന് ഇന്ത്യയെ കടന്നാക്രമിക്കാൻ കിട്ടുന്ന ഒരവസരവും പാകിസ്ഥാൻ പാഴാക്കാറില്ല

ഹിന്ദുത്വ സംഘടനയായ ആർ എസ് എസ് ഭീകരസംഘടനയാണെന്നും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ. യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്ഥാന്റെ പ്രതിനിധി മുനീർ അക്രം ആവശ്യം ഉന്നയിച്ചത്.

‘ഇന്ത്യയ്ക്ക് അകത്തും പുറത്തും ഭീഷണിയായി നിലകൊള്ളുന്ന ഭീകരസംഘടനയാണ് ആർ എസ് എസ്. രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും എപകടമുണ്ടാക്കുന്ന ആർ എസ് എസിനെ നിരോധിക്കണം. ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിയുടെ മാതൃ സംഘടനയാണ് ആർ‌എസ്‌എസ്. തീവ്രവാദ സംഘടനകളെപ്പോലെ തന്നെ ഇത്തരം സംഘടനകളെ കൂടി നിരോധിക്കണമെന്ന്’ അക്രം പറഞ്ഞു.

Also Read: വാക്‌സിന്‍ എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി ; കൂടുതല്‍ പേരെ സുരക്ഷിതരാക്കാന്‍ കഴിയും

നേരത്തെ ആർ.എസ്.എസിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് അംബാസിഡർ സംഘടനക്കെതിരെ തിരഞ്ഞത്. സംഘപരിവാറിന്റെ ആശയങ്ങൾ നാസികളിൽ നിന്ന് പ്രേരിതമാണെന്ന് ഇമ്രാൻ ഖാൻ 2019ൽ ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ വംശീയനയങ്ങൾ ശ്രദ്ധിക്കണമെന്നും ലോകരാജ്യങ്ങളോട് ഇമ്രാൻ ഖാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

ചൈനയുമായി ചേർന്ന് ഇന്ത്യയെ കടന്നാക്രമിക്കാൻ കിട്ടുന്ന ഒരവസരവും പാകിസ്ഥാൻ പാഴാക്കാറില്ല. ഭീകരവാദ കേന്ദ്രമായ പാകിസ്ഥാൻ ആവർത്തിച്ചാവർത്തിച്ച് ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയ്ക്കെതിരെ നികൃഷ്ഠമായ അജണ്ഡകൾ നടപ്പാക്കുകയാണ് പാകിസ്ഥാൻ. അതിന്റെ ഭാഗമായിട്ടാണ് പുതിയ ആരോപണവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button