COVID 19KeralaLatest News

നമ്പർ വൺ കേരളത്തിൻ്റെ വളർച്ച പടവലങ്ങ പോലെ താഴേക്ക്

കോവിഡ് ബാധയും അടച്ചിടലും തിരിച്ചടിയായി എന്ന് സർവേ പറയുമ്പോൾ കോവിഡിനു മുൻപ് തന്നെ സംസ്ഥാനം പ്രതിസന്ധിയിലായിരുന്നു എന്ന് മാന്ദ്യം ബാധിച്ചിരുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൻ്റെ വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക സർവേ. മുമ്പ് ദേശീയ വളർച്ചാ നിരക്കിനെക്കാൾ ഉയർന്നു നിന്നിരുന്ന കേരളത്തിന്റെ വളർച്ചാ നിരക്ക് 2019–20 സാമ്പത്തിക വർഷത്തിൽ താഴേക്ക് കൂപ്പുകുത്തിയതായി സാമ്പത്തിക സർവേ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2020–21 വർഷത്തിന്റെ ആദ്യപാദത്തിൽ 26%ചുരുങ്ങുമെന്നും സർവേ പറയുന്നു.

Also related: ഭസ്മാസുരന് വരം നൽകിയ പോലെ പിണറായി മോദിക്കയച്ച കത്ത്, തിരിച്ചടിക്കുമോ എന്ന് കാത്തിരുന്ന് കാണാം

2018–19ൽ സംസ്ഥാനത്തിന്റെ കടം 1,50,991 കോടിയായിരുന്നത് 2010–20ൽ 1,65,960 കോടിയായി. ആഭ്യന്തര കടത്തിന്റെ വർധനവ് 2019–20ൽ 9.91 ശതമാനമായി. 2020ലെ 9 മാസത്തിനിടെ വിനോദസഞ്ചാര മേഖലയ്ക്കു മാത്രം 25,000 കോടിയുടെ നഷ്ടമുണ്ടായി.ഓഖി ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ധനസ്ഥിതിയെ ബാധിച്ചു. വളർച്ചാ നിരക്ക് 2018–19ലെ 6.49 ശതമാനത്തിൽനിന്നും 2020–21ൽ 3.45 ശതമാനമായി എന്നും സർവേ വ്യക്തമാക്കി.

Also related: പത്ത് ഓസ്കാർ അവാർഡുകളക്കാൾ വലുതാണ് തനിക്ക് ഹരിവരാസനം പുരസ്കാരമെന്ന് എംആർ വീരമണി രാജു

കോവിഡ് ബാധയും അടച്ചിടലും തിരിച്ചടിയായി എന്ന് സർവേ പറയുമ്പോൾ കോവിഡിനു മുൻപ് തന്നെ സംസ്ഥാനം പ്രതിസന്ധിയിലായിരുന്നു എന്ന് മാന്ദ്യം ബാധിച്ചിരുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Also related: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

കേരളത്തിന്റെ സാമ്പത്തിക തളർച്ച വേഗത്തിലാക്കിയത് തുടർച്ചയായ വർഷങ്ങളിൽ ഉണ്ടായ പ്രളയ ദുരന്തവും പ്രത്യാഘാതവുമാണ്. അടിസ്ഥാന മേഖലയിൽ വലിയ ഇടിവുണ്ടായി. കാർഷിക മേഖലയിൽ വരുമാനം 6.2 ശതമാനം കുറഞ്ഞു. ഗൾഫിൽനിന്നുള്ള മടങ്ങിവരവ് സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചതായും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button