ThiruvananthapuramKeralaNattuvarthaLatest NewsNews

ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നത്: പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചതെന്നും ആര്‍എസ്എസ് നിര്‍ദേശം ഗവര്‍ണര്‍ അനുസരിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരന്‍ ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

‘ഭർത്താവ് ചെയ്താലും ബലാത്സംഗം ബലാത്സംഗം തന്നെ’: ഗുജറാത്ത് ഹൈക്കോടതി

‘ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഓടിപ്പോയിയെന്ന് വീമ്പ് പറയുകയാണ്. കരിങ്കൊടി കാണിക്കുന്നവരെ തിരികെ കൈവീശുകയാണ് ചെയ്യുന്നത്. ആരെങ്കിലും അങ്ങോട്ട് പോയി ആക്രമിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു,’ പത്തനംതിട്ടയില്‍ നവകേരള സദസിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button