Latest NewsKeralaNews

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് ആണ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മടക്കിയിരിക്കുന്നത്.

Read Also: തിരുവല്ലയിൽ പരീക്ഷാഫലം ഭയന്ന് വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്താനായില്ല: കുട്ടിക്ക് ലഭിച്ചത് ഒമ്പത് എ പ്ലസും ഒരു എയും

ജനസംഖ്യ ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കാനാണ് പ്രത്യേക മന്ത്രി സഭാ യോഗത്തിലെ തീരുമാനം. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായി ഒരു കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button