KeralaLatest News

തിരുവല്ലയിൽ പരീക്ഷാഫലം ഭയന്ന് വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്താനായില്ല: കുട്ടിക്ക് ലഭിച്ചത് ഒമ്പത് എ പ്ലസും ഒരു എയും

തിരുവല്ല: പരീക്ഷാഫലം ഭയന്ന് തിരുവല്ലയിലെ ചുമത്രയിൽ നിന്നും നാടുവിട്ട 15 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കുട്ടിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എസ്എസ്എൽസി പരീക്ഷാഫലം വരുന്നതിന് തലേദിവസം മെയ് ഏഴിനാണ് ഉച്ചയ്ക്ക് ഒരുമണിയോടെ പന്നിത്തടത്തിൽ ഷൈൻ ജെയിംസിനെ (ലല്ലു) കാണാതായത്.

താൻ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും ഷൈൻ കത്തെഴുതി വച്ചിരുന്നു. തിരുവല്ല നഗരസഭ മുൻ കൗൺസിലറും മുത്തശ്ശിയുമായ കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചു. അച്ഛൻ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നൽകിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു.

അതിൽ, കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡിൽ എത്തുന്നതും സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മെയിലിൽ കയറുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. പിന്നീട് വിവരങ്ങളില്ല. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു.

പ്രധാന പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാൻ കാരണം എന്നാണ് വീട്ടുകാർ പറയുന്നത്. അതേസമയം, റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button