KeralaLatest NewsNews

തിരുവല്ലത്ത് വൃദ്ധയുടെ കൊലപാതകിയെ കുടുക്കിയത് ആ വാക്കുകള്‍,

കാമുകിയുമൊത്തുള്ള അടിച്ചുപൊളിയ്ക്കും ആഡംബരത്തിനുമായി കൊല

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് വൃദ്ധയെകൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അലക്‌സിനെ കുടുക്കിയത് അയാളുടെ ആ വാക്കുകളായിരുന്നു. വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞുള്ള അലക്‌സ് ഗോപന്റെ ഒഴിഞ്ഞു മാറലാണ് പ്രതിയെ പെട്ടെന്ന് കുടുക്കിയത്. മോഷണമായിരുന്നു ലക്ഷ്യം.

Read Also : തലസ്ഥാനത്ത് സ്വര്‍ണക്കടയില്‍ മോഷണം നടത്തിയ യുവതി അറസ്റ്റിൽ

ചാന്‍ ബീവിയുടെ വീട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സഹായിയായി നില്‍ക്കുന്ന സമീപവാസിയായ രാധയുടെ മകള്‍ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്സ് ഗോപന്‍. കൊല നടന്ന ദിവസം വൈകിട്ട് 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയില്‍ ചാന്‍ ബീവിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ ചെറുമകനായ അലക്‌സിനെ ആദ്യം വിളിച്ചു. ചാന്‍ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളും എത്തി. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്‌സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്‌സ് ഒഴിഞ്ഞു. ഇതാണ് പ്രതിയിലേയ്ക്ക് എത്തിയത്.

മോഷണത്തിന് വ്യക്തമായ ആസൂത്രണത്തോടെയാണ് അലക്സ് എത്തിയത്. ഉച്ചയ്ക്ക് 2.30-ന് ചാന്‍ബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പ് തോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുന്‍വാതിലിന്റെ കുറ്റി വലിച്ചെടുത്തു. തലയില്‍ ഹെല്‍മെറ്റ് ധരിച്ച് വീടിനുള്ളില്‍ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലില്‍ കിടക്കുകയായിരുന്ന ചാന്‍ ബീവി മുറിയില്‍നിന്ന് ഡൈനിങ് ഹാളിലെത്തി. ആളുടെ സാന്നിധ്യം ചാന്‍ ബീവി തിരിച്ചറിഞ്ഞു. ഇതോടെയാണ് വൃദ്ധയെ കൊല്ലാന്‍ തീരുമാനിച്ചത്.

ചാന്‍ബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഇതിനിടെ മോഷ്ടാവിനെ വൃദ്ധ തിരിച്ചറിഞ്ഞു. പ്രതികരിക്കുകയും ചെയ്തു. ഇതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് കൈകളിലെ വളകളും ഊരിയെടുത്തു. മാലയും വളയും കൈയിലാക്കിയതോടെ ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേര്‍ത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാന്‍ ബീവിക്കു സമീപം അലക്‌സ് ഗോപന്‍ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.

ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തില്‍ മാല പണയംവച്ചു.  പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെത്തി പെണ്‍സുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടര്‍ന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പണയം വച്ചു കിട്ടിയ തുകയുമായാണ് പെണ്‍ സുഹൃത്തുമായുള്ള അടിച്ചു പൊളി. ഈ കറക്കത്തിനും വേണ്ടിയാണ് മോഷണവും കൊലയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button