Latest NewsNewsIndia

ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാകില്ല,പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ തേടി മമത സർക്കാർ

കൊൽക്കത്ത : പാർട്ടിയിൽ നിന്നും തുടർച്ചയായി നേതാക്കൾ കൊഴിഞ്ഞു പോകുന്ന സാഹചര്യത്തിൽ  പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ തേടി തൃണമൂൽ കോൺഗ്രസ്. ബിജെപിയെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസിനോടും ഇടതുപാർട്ടികളോടും തൃണമൂൽ കോൺഗ്രസ് എംപി സൗഗത ആവശ്യപ്പെട്ടു. മാധ് മങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

കോൺഗ്രസും, സിപിഎമ്മും ബിജെപിയ്ക്ക് എതിരാണെങ്കിൽ വർഗ്ഗീയതയ്ക്കും, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനുമെതിരായ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പോരാട്ടത്തിൽ പങ്ക് ചേരണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എംപിയുടെ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയ്‌ക്കെതിരായ പോരാട്ടത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് വേണമെങ്കിൽ കോൺഗ്രസിനൊപ്പം ചേരാമെന്ന് ആധിർ രജ്ഞൻ ചൗധരി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയാണ് തൃണമൂൽ കോൺഗ്രസ് ചെയ്യുന്നത് . വർഗ്ഗീയതയ്‌ക്കെതിരെ പോരാടുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button