Latest NewsNewsIndia

തോക്ക് ഉപയോഗിച്ച്‌ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍; യുവാക്കൾ പോലീസ് പിടിയിൽ

പിറന്നാള്‍ ആഘോഷത്തിന് നിരവധി പേര്‍ എത്തിയിരുന്നു.

ലഖ്‌നൗ: പിറന്നാൾ ആഘോഷിക്കാൻ തോക്ക് ഉപയോഗിച്ച്‌ കേക്ക് മുറിച്ചു യുവാക്കൾ. ഒടുവിൽ പണികിട്ടി. യുപിയിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാനവാസിന്റെ പിറന്നാൾ ആഘോഷമാണ് വിവാദമായത്.

പിറന്നാള്‍ ആഘോഷത്തിന് നിരവധി പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നില്‍വച്ച്‌ ഷാനവാസ് സുഹൃത്ത് ഷാക്കിബുമായി ചേര്‍ന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖം വ്യക്തമായിതിനാല്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ എളുപ്പമാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button