KeralaLatest NewsIndiaNews

പി.എസ്.സി എഴുതാതെ സർക്കാർ ജോലിയിൽ പ്രവേശിച്ചത് 5,05,729 പേർ; ഇഷ്ടകാർക്ക് മാത്രം നൽകാൻ ഇതെന്താ കുടുംബസ്വത്തോ?

എന്തിനാണ് പി.എസ്.സി? 63% നിയമനവും നടക്കുന്നത് പി എസ് സിക്ക് പുറത്ത്

സർക്കാർ സർവീസിലെ പിൻവാതിൽ നിയമനങ്ങളെല്ലാം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പി എസ് സിയുടെ റാങ്ക് പട്ടിക നിലവിലിരിക്കേ അവയെല്ലാം മറികടന്ന് നിരവധി ആളുകളാണ് മാറി വരുന്ന സർക്കാരിന്റെ കാലത്ത് സർവീസിൽ കടന്നുകൂടുന്നത്. ഇതെല്ലാം എക്കാലവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ കണക്കുകളെടുത്ത് നോക്കിയാൽ അതിലെ പൊരുത്തക്കേട് മനസിലാകും.

Also Read: പാകിസ്ഥാന്‍ ടീം ക്യാപ്റ്റനെതിരെ ലൈംഗിക പീഡന കേസ്

നിലവിൽ സംസ്ഥാന ട്രഷറിയിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന താൽക്കാലിക ജീവനക്കാരടക്കം 10,27,260 സർക്കാർ ജീവനക്കാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ 3,81,862 പേർ മാത്രമാണ് പി.എസ്സ്.സി വഴി ജോലിയിൽ പ്രവേശിച്ചത്. ബാക്കിയുള്ള 6,45,398 പേരിൽ 1,39,669 പേർ സ്വകാര്യ സ്ക്കൂൾ അധികൃതർക്ക് കോഴ നൽകി സർവ്വീസിൽ പ്രവേശിച്ച എയ്ഡഡ് സ്ക്കൂൾ അധ്യാപകരാണ്. ഇവർ പി.എസ്സ്.സി. നടത്തുന്ന മത്സര പരീക്ഷ പാസ്സായവരല്ല. ബാക്കിയുള്ള 5,05,729 പേരും സർവ്വീസിൽ കയറിയത് പി.എസ്സ്.സി അറിയാതെ താൽക്കാലിക നിയമനമെന്ന ഓമനപേരിൽ പിൻവാതിൽ വഴിയാണ്.

വർഷങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ച് പരീക്ഷയെഴുതി പാസായി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളാണ് രാഷ്ട്രീയക്കാർ ഇങ്ങനെ തല്ലിക്കെടുത്തുന്നത്. ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് വേണ്ടപ്പെട്ടവർ, അവരുടെ ഇഷ്ടകാർക്ക് ജോലികൾ നൽകുമ്പോൾ അവഗണിക്കപ്പെടുന്നത് കഠിനമായി അധ്വാനിച്ച് പഠിച്ചവരാണ്. അവരുടെ അധ്വാനത്തിന് പുല്ലുവില കൽപ്പിക്കുകയാണ് സർക്കാർ സംവിധാനങ്ങളെന്ന് പറയേണ്ടി വരും.

Also Read: കാര്യങ്ങൾ മനസിലാക്കാതെ നടത്തിയ പരാമർശങ്ങളാണ് ;സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിച്ച് ധ്യാനഗുരു

മാറി മാറി വരുന്ന സർക്കാർ ഉദ്യോഗാർത്ഥികളോട് കാണിക്കുന്നത് വഞ്ചന തന്നെയാണ്. ഭരണത്തിലേറുമ്പോൾ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ആദ്യം താൽക്കാലിക നിയമനം നൽകും. ഭരണത്തിൽ നിന്നും ഇറങ്ങുമ്പോൾ അവരെ സ്ഥിരപ്പെടുത്തി ഇറങ്ങി പോകുന്നു. ഒരു കൊടുക്കൽ വാങ്ങൽ നയമാണ് ഇക്കാര്യത്തിൽ യു ഡി എഫും എൽ ഡി എഫും ഇക്കാലമത്രേയും ചെയ്തു പോന്നത്. വിദ്യാസമ്പന്നരായ യുവജനങ്ങളെ ചിരിച്ച് കൊണ്ട് ചതിക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന സത്യം വെയ്റ്റിംഗ് ലിസ്റ്റിൽ ഇരിക്കുന്ന ഉദ്യോഗാർത്ഥികൾ ഇതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു.

Also Read: ലഹരിമരുന്ന് കേസ് ; മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയുടെ മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

10,27,260 സർക്കാർ ജീവനക്കാരിൽ 6,45,398 പേരും പി.എസ്സ്.സി. അറിയാത്തവർ. അതായത് 63% നിയമനവും നടക്കുന്നത് പി.എസ്സ്.സി.ക്ക് പുറത്ത്. ഇങ്ങനെയെങ്കിൽ കുറച്ച് രാഷ്ട്രീയ നോമിനികൾക്ക് ജീവിക്കാൻ വേണ്ടി മാത്രം ജനങ്ങളുടെ നികുതി പണം മുടക്കി പി.എസ്സ്.സി. എന്ന ഒരു സ്ഥാപനം നിലനിർത്തേണ്ടതുണ്ടോ? പാവപ്പെട്ട യുവജനങ്ങളെ വഞ്ചിക്കുന്ന ഈ രാഷ്ട്രീയം കേരളത്തിലെ യുവജനങ്ങൾക്ക് ആവശ്യമുണ്ടോ? പി.എസ്സ്.സി. പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിൽ തൊഴിൽ പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർ ചിന്തിക്കേണ്ട വിഷയമാണിത്.
(ഉള്ളടക്കത്തിന് കടപ്പാട്: അഡ്വ. വി ടി പ്രദീപ് കുമാർ)

shortlink

Related Articles

Post Your Comments

Related Articles


Back to top button