Latest NewsNewsInternational

ഇന്ത്യൻ വിദേശകാര്യവകുപ്പുമായി ചർച്ചകൾ സജീവമാക്കി വീണ്ടും നേപ്പാൾ

ന്യൂഡൽഹി : നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി  ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മില്‍ ച​ര്‍​ച്ച ന​ട​ത്തി. ഇരു രാജ്യങ്ങളുമായുള്ള നിരവധി മേഖലകളിലെ സഹകരണം ഉറപ്പു വരുത്തലാണ് ലക്ഷ്യമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഗ്യാവാലി ഇന്ത്യയിലെത്തിയത്. അതിർത്തി വിഷയങ്ങളിലെ അസ്വസ്ഥതകൾക്ക് ശേഷം ആദ്യമായാണ് നേപ്പാളിലെ ഒരു മുതിർന്ന നേതാവ് ഇന്ത്യയിലെത്തുന്നത്.

ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ര്‍​ഷ വ​ര്‍​ധ​ന്‍ നേ​പ്പാ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗ്യാ​വ​ലി​യ്‌​ക്കൊ​പ്പം വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. കോവിഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി അധികൃതരു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. നി​ല​വി​ല്‍ വാ​ക്‌​സി​നാ​യി നേ​പ്പാ​ള്‍ ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button