Latest NewsNewsIndia

ഇന്ത്യ സന്ദർശിക്കാൻ ഗ്രീസ് പ്രധാനമന്ത്രി: നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ്. ഫെബ്രുവരി 21 മുതൽ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

Read Also: ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലിം​ഗത്തിനുള്ളിൽ ബാറ്ററി കയറ്റിയ വയോധികന് സംഭവിച്ചത് ഞെട്ടിക്കുന്ന ദുരന്തം

15 വർഷത്തിന് ശേഷമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

അതേസമയം, 2024-ൽ നടക്കുന്ന ഒമ്പതാമത് റെയ്സിന ഡയലോഗിൽ കിരിയാക്കോസ് മിത്സോട്ടാക്കിസ് മുഖ്യാതിഥിയാകും. മുംബൈയിലും അദ്ദേഹം സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചഭക്ഷണ വിരുന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഓഗസ്റ്റ് മാസം ഗ്രീസ് സന്ദർശിച്ചിരുന്നു. ഇന്ത്യ -ഗ്രീസ് ബന്ധം ‘തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർന്നതായി അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തന്റെ പര്യടനം ഇന്ത്യ- ഗ്രീസ് സൗഹൃദത്തിനും പ്രത്യേകിച്ച് ജനങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില: സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button