Latest NewsNewsIndia

രാമക്ഷേത്ര നിര്‍മാണത്തിന്​ രാഷ്ട്രപതിയുടെ സംഭാവന

രാമഭക്തന്‍മാരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന്​ സമിതി അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന്​ രാഷ്ട്രപതിയുടെ സംഭാവന. 5,00,100 രൂപയാണ് പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​ സംഭാവന നല്‍കിയത്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന്​ ദേശീയ തലത്തില്‍ ഫണ്ട്​ ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തില്‍ ആരംഭിച്ച ഫണ്ട്​ ശേഖരണം മാഗ്​ പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന്​ അവസാനിക്കും. രാമഭക്തന്‍മാരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന്​ സമിതി അറിയിച്ചിരുന്നു.

Read Also: പാകിസ്ഥാന്‍ ടീം ക്യാപ്റ്റനെതിരെ ലൈംഗിക പീഡന കേസ്

എന്നാൽ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെതന്നെ കോടിക്കണക്കിന്​ രൂപ ട്രസ്റ്റിലേക്ക്​ എത്തിയിരുന്നു. പണത്തിന്​ പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button