KeralaNattuvarthaLatest NewsNews

ചാലിക്കര-മായിഞ്ചേരിപ്പൊയിൽ റോഡ് തകർന്നു ; ദുരിതത്തിലായി യാത്രക്കാർ

റീടാറിങ്‌ നടത്തി നടപടിസ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

കായണ്ണബസാർ : റോഡിന്റെ മദ്യഭാഗം തകർന്ന നിലയിൽ. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന ചാലിക്കര-മായിഞ്ചേരിപ്പൊയിൽ റോഡാണ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നിരിക്കുന്നത്.

കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീണാൽ വൻ അപകടസാധ്യതയുണ്ട്. അപകടാവസ്ഥയിലായ ഈ റോഡിൽ ഉടനെ റീടാറിങ്‌ നടത്തി നടപടിസ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

shortlink

Post Your Comments


Back to top button