Latest NewsNewsIndiaInternational

വാട്ട്സ് ആപ്പ് സ്വകാര്യതാ നയം: ഇന്ത്യാക്കാർ പേടിക്കണം, അണിയറയിൽ ഒരുങ്ങുന്നത് വൻ ഡേറ്റാ കച്ചവടം

വാട്ട്സ് ആപ്പ് നൽകിയ സ്വകാര്യത ഉറപ്പിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നൽകിയ രാജ്യം ഇന്ത്യയായിരുന്നു.ഏകദേശം 34 കോടി പേർ ഇന്ത്യയിൽ മാത്രം വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നു

തിരുവനന്തപുരം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏറ്റവും അധികം സ്വീകാര്യത നേടിയ സ്വകാര്യ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പിൻ്റെ പുതിയ സ്വകാര്യത നയത്തെപ്പറ്റി ആശങ്ക ഉയരുന്നു. വാട്ട്സ് ആപ്പിനെ മാർക്ക് സുക്കർബർഗിൻ്റെ ഫേസ്ബുക്ക് ഏറ്റെടുത്തതോടുകൂടി നടപ്പിൽ വരുത്തുന്ന സ്വകാര്യത നയമാറ്റമാണ് വിവാദ വിഷയം.ആർക്കും നുഴഞ്ഞുകയറാനാകാത്ത വിധം എൻക്രിപ്‌ഷനിട്ട്, ഡേറ്റ സ്വകാര്യത ഉറപ്പുനൽകി ആളുകൾക്ക് സന്ദേശങ്ങൾ അയക്കാമെന്ന ഉറപ്പായിരുന്നു വാട്ട്സ് ആപ്പിന് ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയത്.ഒരാളിൽനിന്നു മറ്റൊരാളിലേക്ക് അയയ്ക്കുന്ന സന്ദേശത്തിന്റെ ‘ഇടയ്ക്കു’ കയറി പരസ്യം പങ്കുവയ്ക്കാനുള്ള പദ്ധതി തങ്ങൾക്കില്ലെന്നു വാട്ട്സ് ആപ്പ് വ്യക്തമാക്കിയിരുന്നു.

Also related: സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ് , രണ്ട് മണി മുതല്‍ രാത്രി 10 വരെ അതീവ ജാഗ്രത

മാർക്ക് സുക്കർബർഗിന്റെ ഫെയ്സ് ബുക്ക് 2014ൽ വാട്ട്സ് ആപ്പ് കമ്പനിയെ വാങ്ങിയത്. അതിനു ശേഷം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യത നയത്തിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ഉപയോക്താക്കൾ. വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലുള്ള അനുബന്ധ കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്ട്സ്ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും.

Also related: ചാലിക്കര-മായിഞ്ചേരിപ്പൊയിൽ റോഡ് തകർന്നു ; ദുരിതത്തിലായി യാത്രക്കാർ

വാട്ട്സ് ആപ്പ് നൽകിയ സ്വകാര്യത ഉറപ്പിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നൽകിയ രാജ്യം ഇന്ത്യയായിരുന്നു.ഏകദേശം 34 കോടി പേർ ഇന്ത്യയിൽ മാത്രം വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നു. അതായത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൻ്റെ നാലിരട്ടിയിലടുത്ത് ആളുകൾ ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നു.നമ്മുടെ കോൺടാക്റ്റുകളും, വാട്ട്സ് ആപ്പിൻ്റെ പുതിയ പേയ്മെന്റ് സംവിധാനത്തിലെ വിവരങ്ങളും ലഭിക്കുക വഴി പണമിടപാടുകളിലേക്കു വരെ മാതൃകമ്പനിയായ ഫെയ്സ് ബുക്കിന് കടന്നുചെല്ലാനാകും എന്ന പുതിയ നയം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കായ34 കോടി ഉപയോക്താക്കളെയായിരിക്കും എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button