COVID 19Latest NewsNewsInternational

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു, നോർവെയിൽ ഗുരുതരാവസ്ഥ; അന്വേഷണം പ്രഖ്യാപിച്ചു!

ഫൈസറിന്റെ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ക്ക് നോര്‍വെയില്‍ മരണം

കൊവിഡ് 19 മഹാമാരിയിൽ നിന്നും കരകയറാൻ രാജ്യങ്ങൾ സ്വന്തമായി വാക്സിൻ കണ്ടുപിടിക്കുകയാണ്. എന്നാൽ, ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം 23 പേർ മരണമടഞ്ഞെന്ന വാർത്തയാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന് പേരുകേട്ട നോർവെയിൽ നിന്നും വരുന്നത്.

ഫൈസറിന്റെ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ക്ക് നോര്‍വെയില്‍ മരണം. വയോധികരാണ് മരണമടഞ്ഞവരെല്ലാം. ഇവര്‍ മുതിര്‍ന്നവരാണെന്ന് നോര്‍വെ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മരണം. വാക്സിൻ സ്വീകരിച്ച നിരവധി പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനേഷന്‍ ലോകവ്യാപകമായി നടക്കുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Also Read: അബുദാബിയില്‍ 100 കോടി ദിര്‍ഹത്തിന്റെ ലഹരിമരുന്നുമായി വിദേശികളുള്‍പ്പെടെ പിടിയില്‍

80 വയസ്സിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് വാക്‌സിനേഷന് ശേഷം കാണപ്പെടുന്നത്. ഇത്തരക്കാരുടെ ആരോഗ്യനില നേരത്തെ തന്നെ മോശമാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വാക്സിൻ സ്വീകരിച്ചത് കൊണ്ടാണ് മരണം നടന്നതെന്ന കാര്യത്തിൽ ഡോക്ടർമാർ വിശദീകരണം നൽകിയിട്ടില്ല.

അതേസമയം ഫൈസര്‍ യൂറോപ്പില്‍ തങ്ങളുടെ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി കുറച്ചിരിക്കുകയാണ്. നോര്‍വെയിലെ മരണങ്ങളെ തുടര്‍ന്നാണിത്. നിര്‍മാണവും ഫൈസര്‍ നിയന്ത്രിക്കും. നോര്‍വെ വാക്‌സിനെ കുറിച്ച് വലിയ ആശങ്കയിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button