KeralaLatest NewsNews

സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ഷൈൻ എ ഹക്കിനെ കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. സ്വർണ്ണക്കടത്ത് കേസിൽ വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതി റെബിൻസണെയും കസ്റ്റംസ് ചോദ്യം ചെയ്യും.

Also related: 21 വയസുകാരി മേയറായ ആഘോഷത്തിൻ്റെ ഹാംഗ് ഓവർ മാറാതെ തിരുവനന്തപുരം, നഗരഹൃദയത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ

അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോക്കോൾ ഓഫിസർ ഷൈൻ എ.ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ചൊവ്വാഴ്ച കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാനാണ് ഹക്കിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

Also related: ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവ്

നയതന്ത്ര പരിരക്ഷയില്ലാത്തവർക്ക് പ്രതിനിധികൾക്കുള്ള തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു എന്ന തരത്തിൽ മൊഴികളുണ്ടായിരുന്നു. സ്വർണ്ണക്കടത്തു കേസിലെ പ്രതി ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെങ്കിലും ഇദ്ദേഹം ഇത്തരം കാർഡ് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഷൈൻ എ ഹക്കാണ് ഇത്തരത്തിൽ കാർഡുകൾ അനുവദിച്ചതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button