Latest NewsNewsIndiaInternational

പ്രാരംഭ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാർട്ട് അപ്പുകളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.

Read Also : പതിനെട്ട് വയസ്സിന് താഴെയുള്ളവർ‍ക്ക് കോവിഡ് വാക്സിൻ നൽകുമോ ? ; വിശദീകരണവുമായി കേന്ദ്രആരോഗ്യമന്ത്രാലയം

2018 ഓഗസ്റ്റിൽ കാഠ്മണ്ഡുവിൽ നടന്ന നാലാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് പ്രാരംഭ് ഉച്ചകോടി നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി 24 സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിക്കും. 25 രാജ്യങ്ങളും 200 ൽ അധികം ആഗോള പ്രാസംഗികരും ഉച്ചകോടിയിൽ പങ്കെടുക്കും.

വാണിജ്യ വ്യാവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ പ്രോത്സാഹന അന്താരാഷ്ട്ര വ്യാപാര വകുപ്പാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button