Latest NewsKeralaNews

അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേട് ; എം ടി രമേശ്

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേടാണെന്നും എം ടി രമേശ് ആരോപിച്ചു. അക്കിത്തത്തിന്റെ ആര്‍എസ്എസ് അനുകൂല നിലപാട് മൂലമാണ് അദ്ദേഹത്തെ അവഗണിച്ചതെന്നാണ് എംടി രമേശിന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
എം ടി രമേശ് ഈക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണരൂപം………………………

മഹാകവി അക്കിത്തത്തെ നിങ്ങൾ മറന്നതാവില്ല.മനപ്പൂർവ്വം അവഗണിച്ചതു തന്നെയാവണം. കാലത്തോടും ചരിത്രത്തോടും നീതികേടും നന്ദികേടും കാണിച്ചു മാത്രം ശീലിച്ച കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കുന്നില്ല പക്ഷെ കാവ്യസപര്യയുടെ ജ്ഞാനപീഠം കയറിയ മലയാളത്തിൻ്റെ അക്ഷരകുലപതിക്ക് അർഹമായ സ്മാരകം പണിയാൻ ഇവിടുത്തെ സർക്കാരിന് ഉത്തരവാദിത്വമില്ലെ ? എം.പി വീരേന്ദ്രകുമാറിനും സുഗതകുമാരിയമ്മയ്ക്കും സ്മാരകം നിർമ്മിയ്ക്കാൻ പണം നീക്കിവെച്ച ബജറ്റിൽ നിന്ന് അക്കിത്തം പുറത്തായതിൻ്റെ കാരണം പകൽപോലെ വ്യക്തവുമാണ്.സംഘിപ്പട്ടം നൽകി നിങ്ങൾ ഭ്രഷ്ട് കൽപ്പിച്ചിട്ടുള്ളവരിൽ ഒരാളായി അക്കിത്തവും മാറ്റി നിർത്തപ്പെട്ടു. അകക്കണ്ണിൻ്റെ ആത്മപ്രകാശത്തിൽ ലോകത്തെ നോക്കി കണ്ട മഹാകവി വെളിച്ചം ദു:ഖമാണെന്ന് പാടിയത് അന്വർഥമാക്കികൊണ്ട് രാഷ്ട്രീയ അന്ധത ബാധിച്ച നിങ്ങൾ അദ്ദേഹത്തെ മറവിയുടെ ഇരുട്ടിലേക്ക് മാറ്റിനിർത്തി. നിങ്ങളുടെ പരിഗണന മറ്റു പലതിലുമാണ്, വോട്ടും വോട്ടുബാങ്കും മുന്നണി രാഷ്ട്രീയത്തിലെ കൂട്ടിക്കിഴിക്കലും അങ്ങിനെ പലതും ആ പരിഗണനകളിൽ അദ്ദേഹം കയറി വരില്ലെന്നുറപ്പ്.ഒന്നിനോടും മമതയില്ലാതെ ഒരു സംന്യാസിയുടെ നിംസഗതയോടെ ഇഹലോകവാസം വെടിഞ്ഞ മഹാകവി നിങ്ങൾക്ക് മാപ്പ് നൽകിയേക്കാം.പക്ഷെ ചരിത്രം അത് പൊറുത്തു തരില്ല

“ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവെ ‌ഹൃദയത്തിലുലാവുന്നു

‌നിത്യ നിർമല പൗർണമി” [ അക്കിത്തം ]

https://www.facebook.com/mtrameshofficial/posts/2763888837184587

shortlink

Related Articles

Post Your Comments

Related Articles


Back to top button