Latest NewsNewsIndiaMobile PhoneTechnology

ഡിജിറ്റൽ ഇന്ത്യ; 2021-ലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ

10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തില്‍ പവര്‍പാക്ക്ഡ് ഗാലക്സി M02s അവതരിപ്പിച്ചു

ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി പുത്തൻ സാങ്കേതിക വിദ്യകൾ ഒരുക്കി പുതിയ സ്മാർട്ട്ഫോൺ പ്രഖ്യാപിക്കുന്നതായി സാംസങ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ ആദിത്യ ബബ്ബാര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് സാംസങ്. 2021ലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് കമ്പനി.

സാംസങിന്റെ ഏറ്റവും ജനപ്രീയ മോഡലായ ഗാലക്സി M സീരീസിന് കീഴില്‍ ‘മാക്സ് അപ്’ ഗാലക്സി M02s അവതരിപ്പിച്ചു. 10000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകളുടെ വിഭാഗത്തിലേക്ക് പുതിയ ഒന്നുകൂടി എത്തിയിരിക്കുകയാണ്. ‘മാക്സ് അപ്’ ഗാലക്സി M02s 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണാണ്. നിരവധി പുത്തൻ ഫീച്ചറുകളും ഈ ഫോണിനുണ്ട്.

Also Read: കേന്ദ്ര വിഹിതം എത്രയെന്ന് അറിയാതെ ബജറ്റ് അവതരിപ്പിച്ചത് എങ്ങനെ?, ഐസക്കിൻ്റെ പൊള്ളത്തരങ്ങളുടെ ഒറ്റപ്പേരാണോ കേരള ബജറ്റ്?

ഈ ഫോണില്‍ 6.5 ഇഞ്ച് സ്‌ക്രീന്‍, നോണ്‍ സ്റ്റോപ്പ് 5000 എംഎഎച്ച് ബാറ്ററി, 4ജിബി റാം ഉള്ള പവര്‍ഫുള്‍ ക്വാല്‍ക്കം പ്രോസസര്‍ തുടങ്ങിയവ ഉണ്ട്. ഇവയെല്ലാം 10,000 രൂപയ്ക്ക് താഴെ വിലയുള്ള ഒരു ഫോണില്‍ വരുന്നത് ഇതാദ്യമായാണ്. 10000 രൂപയ്ക്ക് താഴെ വിലയുള്ള വിഭാഗത്തില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള സാംസങിന്റെ ആദ്യത്തെ ഫോണാണ് ഗാലക്സി M02s. വലിയ ബാറ്ററിക്കൊപ്പം 15w ഫാസ്റ്റ് ചാര്‍ജറുമുണ്ട്.

ഗാലക്സി M02s-ന്റെ 3ജിബി+32ജിബി പതിപ്പിന് 8999 രൂപയും 4ജിബി+64ജിബി പതിപ്പിന് 9999 രൂപയുമാണ് വില. ഗാലക്സി M02s ബ്ലാക്ക്, ബ്ലൂ, ഹേസ്, മാറ്റ് ടെക്‌സ്‌ച്ചേര്‍ഡ് ബോഡി എന്നിവയോടെയുള്ള റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button