KeralaLatest NewsNews

കനത്ത മഴ; വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു

കു​മ​ളി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ജ​ലം സം​ഭ​രി​ക്കു​ന്ന തേ​നി ജി​ല്ല​യി​ലെ വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർന്നിരിക്കുന്നു. ഇ​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ൽ​ നി​ന്ന്​ ജ​ലം എ​ടു​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​യിരിക്കുകയാണ്. വൈ​ഗ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 69.25 അ​ടി​യാ​യ​തോ​ടെ​യാ​ണ് തീ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ധി​കൃ​ത​ർ മൂ​ന്നാം​വ​ട്ട അ​പാ​യ മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്.

71 അ​ടി​യാ​ണ് വൈ​ഗ​യു​ടെ സം​ഭ​ര​ണ​ശേ​ഷി ഉള്ളത്. മു​ല്ല​പ്പെ​രി​യാ​ർ ജ​ല​ത്തി​നു​പു​റ​മേ ത​മി​ഴ്നാ​ട്ടി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യു​മാ​ണ് വൈ​ഗ നി​റ​ച്ച​ത്. വൈ​ഗ​യി​ൽ ജ​ലം നി​റ​ഞ്ഞ​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന്​ ജ​ലം കൊ​ണ്ടു പോ​കു​ന്ന​ത് ത​മി​ഴ്നാ​ട് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യിരിക്കുകയാണ്. സെ​ക്ക​ൻ​ഡി​ൽ 767 ഘ​ന​അ​ടി ജ​ല​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന​ത്. ഈ ​ജ​ലം ഉ​പ​യോ​ഗി​ച്ച് ര​ണ്ട്​ ജ​ന​റേ​റ്റ​റു​ക​ളി​ൽ​നി​ന്ന്​ 69 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്നു. ജ​ലം ഒ​ഴു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​വും നി​ല​ക്കുകയുണ്ടായി.

എന്നാൽ ഇ​തി​നി​ടെ, ക​ഴി​ഞ്ഞ അ​ഞ്ച്​ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 121ൽ ​നി​ന്നും 130 അ​ടി​യാ​യി ഉ​യ​ർ​ന്നു. സെ​ക്ക​ൻ​ഡി​ൽ 3961 ഘ​ന​അ​ടി ജ​ല​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട് ജ​ലം എ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​യ​തോ​ടെ ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​തയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button