Latest NewsNewsIndiaCrime

യുപിയിൽ ഭാര്യവീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

കാന്‍പുര്‍ : യുപിയിലെ കാന്‍പുരില്‍ ഭാര്യവീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . വെള്ളിയാഴ്ച രാവിലെയാണ് മുകേഷ് കുമാര്‍ ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്.

ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു . പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്‌സ്മാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

പ്രസവത്തിന് ശേഷം ഭാര്യ തിരികെവരാതിരുന്നതിൽ പ്രകോപിതനായാണ് മുകേഷ് കുമാർ വീടിന് തീവെച്ചതെന്ന് പോലീസ് പറയുകയുണ്ടായി. വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല . ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button