KeralaLatest NewsNewsCrime

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

അഞ്ചാലുംമൂട്: ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പനയം ചിറ്റയം ചിറയിൽ പുത്തൻ വീട്ടിൽ സോളമനാണ് (49) പോലീസ് പിടിയിലായിരിക്കുന്നത് . കഴിഞ്ഞ ആഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

വീട്ടിൽ ഒറ്റക്ക്​ താമസിച്ചുവന്നിരുന്ന വീട്ടമ്മയെ സോളമനും കൂട്ടു പ്രതിയായ റോജി(40)യും ചേർന്ന്​ പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. പെരുമൺ വടക്കടുത്ത് കായൽവാരത്ത് പ്രതി ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം എത്തിയപ്പോൾ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അഞ്ചാലുംമൂട് സ്​റ്റേഷനിലെ സി.പി.ഒ സുമേഷ് ഒപ്പം കായലിൽ ചാടി പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button