Latest NewsNewsIndia

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്‌നവും ഇന്ത്യയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ : രാജ്യത്ത് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രിയോടും അതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരോടും നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ചരിത്ര ദിനം രാജ്യത്തിന്റെ മുന്നേറ്റത്തിന് നിർണായകമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും പ്രധാനമന്ത്രിയുടെ പ്രയത്‌നവും ഇന്ന് ഇന്ത്യയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെടും. പദ്ധതി രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരാണ് ഇന്ന് വാക്സിൻ സ്വീകരിക്കുക. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഒരു ദിവസം നൂറ് പേർക്ക് വാക്‌സിൻ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button