Latest NewsNewsInternational

3000 കൊല്ലത്തോളം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ ; നിര്‍ണായക കണ്ടെത്തലുമായി പര്യവേഷകര്‍

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇടം കൂടിയാണ് സക്കാറ

സക്കാറ : ഈജിപ്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയിരിയ്ക്കുകയാണ് പര്യവേഷകര്‍. കെയ്‌റോയിലെ സക്കാറ പര്യവേഷണ സ്ഥലത്താണ് ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പിരമിഡുകളും, പഴയ കാല ആശ്രമങ്ങളും, മൃഗങ്ങളെ അടക്കം ചെയ്യുന്ന സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്ന ഇടമാണ് സക്കാറ. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇടം കൂടിയാണ് സക്കാറ.

ഇവിടെ നിന്ന് 3000 കൊല്ലം പഴക്കമുള്ള ശവപ്പെട്ടികള്‍ അടക്കമുള്ള ചരിത്രാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പ്രമുഖ ഈജിപ്‌റ്റോളജിസ്റ്റായ സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ നടത്തിയത്. മരം കൊണ്ടുള്ള 50 ശവപ്പെട്ടികള്‍ ഇവര്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ബിസി 16-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. 22 ദണ്ഡുകള്‍, കല്ലു കൊണ്ടുള്ള ഒരു ശവപ്പെട്ടി, അഞ്ച് മീറ്റര്‍ നീളമുള്ള മരണത്തെപ്പറ്റി പറയുന്ന പുസ്തകത്തിലെ 17-ാം അധ്യായമായ ഒരു പാപ്പിറസ് ചുരുള്‍, മരം കൊണ്ടുള്ള വഞ്ചികള്‍, മുഖാവരണങ്ങള്‍, പ്രാചീന ഈജിപ്ഷ്യര്‍ കളിയ്ക്കുന്ന ഗെയിമുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു.

ഇവിടെ 70 ശതമാനം ഭാഗത്തും പര്യവേഷണം നടന്നിട്ടില്ല. പുതിയ കണ്ടെത്തല്‍ ചരിത്രം തിരുത്തിക്കുറിയ്ക്കുമെന്നാണ് പര്യവേഷകര്‍ പറയുന്നത്. കഴിഞ്ഞ നവംബറിലും ഇവിടെ നിന്ന് പ്രാചീന ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു.

Related Articles

Post Your Comments


Back to top button