Latest NewsSaudi ArabiaNewsGulf

റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളിൽ തീപിടിത്തം

റിയാദ്: റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളിൽ തീപ്പിടിത്തം ഉണ്ടായിരിക്കുന്നു. റിയാദ് നഗരത്തിലെ തെക്ക് ഭാഗത്ത് പഴയ അൽഖർജ് റോഡിലുള്ള ഗോഡൗണുകളിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് തീപിടിത്തമുണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന അഗ്നിബാധ നിയന്ത്രണവിധേയമാക്കുകയായിരുന്നു ഉണ്ടായത്. സ്വത്ത് നാശമുണ്ടായിരിക്കുകയാണ്. ആളപായമില്ല. തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനും ആഘാതം കുറയ്ക്കാനും സഹായിച്ചതായി സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button