Latest NewsKeralaNews

അമ്മിക്കല്ല് കൊണ്ട് വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മോഷണ ശ്രമം

അലമാരകളും മേശയും തുറന്നിട്ട നിലയിലാണ്

കുണ്ടറ : അമ്മിക്കല്ല് കൊണ്ട് വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മോഷണ ശ്രമം. കുഴിയം ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം തടത്തില്‍ പുത്തന്‍ വീട്ടില്‍ ഓമന(81)യ്ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് നാലോടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പരിക്കേറ്റ ഓമനയെ ആശുപത്രിയിലെത്തിച്ചത്.

മോഷണ ശ്രമത്തിനിടയില്‍ അടുക്കളയില്‍ നിന്നെടുത്ത അമ്മിക്കല്ല് കൊണ്ട് കള്ളന്മാര്‍ ഓമനയെ ആക്രമിയ്ക്കുകയായിരുന്നു. മോഷ്ടാക്കള്‍ വീട്ടമ്മയുടെ കമ്മല്‍ ഊരിയെടുക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കമ്മല്‍ വളഞ്ഞ നിലയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഓമനയുടെ വീടിന്റെ ഓടിളക്കി അകത്തു കടന്ന കള്ളന്മാര്‍ രണ്ടരപ്പവന്റെ മാലയും കമ്മലുകളും മോഷ്ടിച്ചിരുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരുമെത്തിയിട്ടും അന്ന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഓമന വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അലമാരകളും മേശയും തുറന്നിട്ട നിലയിലാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഇവരെ തേവലപ്പുറത്തുള്ള ബന്ധു വീട്ടിലേക്ക് കൊണ്ടു പോയി. മാര്‍ച്ചിലെ മോഷണത്തിന് ശേഷം തമിഴ്നാട് സ്വദേശിയെ സംശയമുണ്ടെന്ന് ഓമന അറിയിച്ചിരുന്നു. പൊലീസ് തമിഴ്‌നാട്ടുകാരനെ പിടികൂടി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button