Latest NewsKeralaNewsCrime

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

മലപ്പുറം: തിരൂരില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഏകദേശം 50 കിലോയിലധികം കഞ്ചാവ് ആണ് എക്‌സൈസ് ഇയാളിൽനിന്ന് കണ്ടെത്തുകയുണ്ടായത്.

തിരൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ അറസ്റ്റിൽ ആകുന്നത്. കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച്‌ കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന ആളാണ് ഇബ്രാഹിം. ഇയാളുടെ പക്കല്‍ നിന്നും 75,000 രൂപയും എക്സൈസ് പിടികൂടുകയുണ്ടായി. ലോഡ്‌ജിലെ മുറിയിലും, ഇയാളുടെ കാറില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button