Latest NewsCinemaBollywoodNewsEntertainment

വീണ്ടും ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി ദുൽഖർ

‘ദ സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ബോളിവുഡിൽ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാന്‍. പാഡ്മാന്‍, മിഷന്‍ മംഗള്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കാനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. 2021ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചിത്രം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് കിട്ടിയ ആശയമാണ് ഈ സിനിമ എന്നും അതിലെ കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യന്‍ ദുല്‍ഖര്‍ ആണ് എന്ന ചിന്തയോടെയാണ് പ്രൊജക്ടുമായി മുന്നോട്ടു കടക്കുന്നത്. ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും ഉടന്‍ തീരുമാനിക്കുന്നതാണ്. ചിത്രം ഉടന്‍ തന്നെ ഔദ്യോഗകമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

2018ലെ ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘കര്‍വാന്‍’ ആണ് ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വര്‍ഷം സോനം കപൂറിനോടൊപ്പം ‘സോയ ഫാക്ടറില്‍’ വേഷമിട്ടു. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാകും ഇനിയും പേര് നൽകിയിട്ടില്ലാത്ത ഈ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button