Latest NewsNewsIndia

ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്താൻ ശ്രമിച്ച ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : മാരകായുധങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഭീകരർ അറസ്റ്റിൽ. അനന്തനാഗ് സ്വദേശികളായ ഉമർ അഹമ്മദ് മാലിക്ക്, സുഹൈൽ അഹമ്മദ് മാലിക്ക് എന്നിവരാണ് അറസ്റ്റിലായത്. സാംബ ജില്ലയിലെ വിജയ്പൂർ ഗ്രാമത്തിൽ നിന്നും ജമ്മു കശ്മീർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : “അച്ചടക്കത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആര്‍എസ്‌എസ്” : ജസ്റ്റിസ് കമാൽപാഷ

അന്താരാഷ്ട്ര അതിർത്തിവഴി ആയുധങ്ങൾ കടത്തുന്നതിനിടെയായിരുന്നു ഇരുവരും പോലീസിന്റെ പിടിയിലായത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആയുധം കടത്താനുള്ള ശ്രമം. ഇതിനായി ഉപയോഗിച്ച ഡ്രോണും , കടത്താൻ ശ്രമിച്ച മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.

സാംബയിലെ അന്താരാഷ്ട്ര അതിർത്തവഴി ആയുധക്കടത്ത് നടക്കുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഏതാനും ദിവസങ്ങളായി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button