Latest NewsNewsIndia

മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി ബിജെപി

മുംബൈ : മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നേറി ബിജെപി. 646 പഞ്ചായത്തുകളിലാണ് ബിജെപി മുന്നേറിയിരിക്കുന്നത്. 435 പഞ്ചായത്തുകളിൽ ശിവസേനക്കാണ് മുൻതൂക്കം. 323 സീറ്റുകളിൽ എൻസിപിയും 331 സീറ്റുകളിൽ കോൺഗ്രസും മുന്നേറുന്നു.

എൻസിപി നേതാവിന്റെ ഗ്രാമത്തിൽ പതിനൊന്നിൽ ആറ് പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചു. ഇതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുകയാണ്. ജൽഗാവിലെ 90 പഞ്ചായത്തുകളിൽ 75ലും ബിജെപി മുന്നിട്ട് നിൽക്കുന്നു.

കല്യാണിലും ബിജെപി മുന്നേറുകയാണ്. നാഗ്പുരിൽ 15 പഞ്ചായത്തുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് ശക്തികേന്ദ്രമായ കോലാപ്പുരിൽ ശിവസേനക്കാണ് മുൻതൂക്കം.

Related Articles

Post Your Comments


Back to top button