Latest NewsNewsIndia

കർഷകർക്ക് റെക്കോർഡ് വരുമാനം; നെൽകർഷകർക്ക് 32,000 കോടി, നെല്ലുൽപ്പാദന രംഗത്ത് മികവുയർത്തി യു.പി

നെല്ലുൽപ്പാദന രംഗത്ത് മികവുയർത്തുന്ന ആദ്യ സംസ്ഥാനമായി യു പി

നെല്ല് ഉൽപ്പാദന രംഗത്ത് സംസ്ഥാനത്തെ കർഷകർക്ക് റെക്കോർഡ് വരുമാനം ഉണ്ടായതായി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ നെൽ കർഷകർക്ക് 32,000 കോടി രൂപയാണ് സർക്കാർ നൽകിയത്. ഗോതമ്പ് കർഷകർക്കും സമാനമായ നേട്ടമാണ് കൊയ്യാനായത്. 30,000 കോടി രൂപയാണ് ഗോതമ്പ് കർഷകർക്ക് നൽകിയത്. ഇത്തരത്തിൽ നെല്ലുൽപ്പാദന രംഗത്ത് മികവുയർത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് യു.പി.

55 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. രണ്ട് മാസം ഇനിയും ബാക്കി നിൽക്കേ ഇതിനോടകം 60 ലക്ഷം മെട്രിക് ടൺ ധാന്യങ്ങളാണ് സർക്കാർ ശേഖരിച്ചത്. നെല്ല് സംഭരിക്കുന്ന വിഷയത്തിൽ സർക്കാർ ലക്ഷ്യം മറികടന്നെങ്കിലും ഉൽ‌പന്നങ്ങളുടെ സംഭരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. മുൻവർഷത്തെ കണക്കുകൾ അപേക്ഷിച്ച് 1.5 ഇരട്ടിയാണ് ഈ കാലയളവിൽ സംഭരിച്ചിരിക്കുന്നത്.

Also Read: ‘തട്ടിപ്പ് കേസിൽ എനിക്ക് പങ്കില്ല’; പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവ്; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

സംസ്ഥാന സർക്കാർ പുറത്തുവിട്ട് കണക്കുകൾ പ്രകാരം എട്ട് ലക്ഷം കർഷകർക്ക് 7,800 കോടി രൂപ നൽകി. ലക്ഷ്യം മറികടന്നെങ്കിലും കർഷകരിൽ നിന്നും ധാന്യങ്ങൾ, നീലക്കടല, മറ്റ് ഖാരിഫ് വിളകൾ വാങ്ങുന്നത് ഫെബ്രുവരി 28 വരെ യുപി സർക്കാർ തുടരും.

കഴിഞ്ഞ നാല് വർഷത്തിനിടെ 33 ലക്ഷത്തിലധികം ഗോതമ്പ് കർഷകർക്ക് സർക്കാർ 29,017.45 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ നൽകിയത്. 2020 ഡിസംബർ 14 ലെ കണക്കുപ്രകാരം ഗോതമ്പ്, ധാന്യ കർഷകർക്ക് 60,922.23 കോടി രൂപ നൽകി. കർഷകർക്ക് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന പ്രതിഫലമാണിത്. സംസ്ഥാനത്തെ കരിമ്പു കർഷകർക്കും ഉയർന്ന പ്രതിഫലം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button