KeralaLatest NewsNews

അധ്യാപക ഒഴിവ്

തിരുവനന്തപുരം; തൃപ്പുണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിൽ രചനാശരീര, രോഗനിദാനം വകുപ്പുകളിൽ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുകൾ. വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി കരാർ വ്യവസ്ഥയിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. കരാർ കാലാവധി ഒരു വർഷമാണ്. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം. 28ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

 

Related Articles

Post Your Comments


Back to top button