Latest NewsKeralaNattuvarthaNews

കണ്ണനല്ലൂരിൽ കടയ്ക്ക് തീപിടിച്ച നിലയിൽ

നിരവധി സാധനങ്ങൾ കത്തിനശിച്ചു

കൊട്ടിയം : കണ്ണനല്ലൂരിൽ കടയ്ക്ക് തീപിടിച്ച നിലയിൽ. കണ്ണനല്ലൂരിൽ ഇലക് ക് – പ്ലംബിങ് സാധനങ്ങൾ വിൽക്കുന്ന കെ.എം.കെ. ബിൽഡ്‌വെയർ എന്ന കടയ്ക്കാണ് തീപിടിച്ചത്. ഉടൻ അഗ്നിരക്ഷാസേന എത്തിയതുകൊണ്ട്  കൂടുതൽ കടകളിലേക്ക് പടരുംമുമ്പ് തീകെടുത്തി.

വയർ, സ്വിച്ച്‌, ബൾബ്‌ എന്നിവ അടക്കം നിരവധി സാധനങ്ങൾ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെ കെട്ടിടത്തിൽനിന്ന്‌ വലിയ തീയും പുകയും ഉയരുന്നതുകണ്ട സമീപവാസികളാണ് ഫയർ ഫോഴ്സിനെയും കടയുടമയെയും വിവരം അറിയിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ്‌ ആദ്യനിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button