COVID 19Latest NewsNewsIndia

158 രൂപയ്ക്ക് ഉണ്ടാക്കുന്ന കൊവിഷീൽഡ് 200 രൂപയ്ക്ക് വിൽക്കുന്നു; വാക്സിനെ ചോദ്യം ചെയ്ത് കോൺഗ്രസ്

രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ ചോദ്യം ചെയ്ത് കോൺഗ്രസ്

കൊവിഡ് മഹാമാരിയെ തുരത്താൻ ഇന്ത്യ കണ്ടെത്തിയ വാക്സിനെ ലോകരാജ്യങ്ങൾ വരെ പ്രശംസിക്കുമ്പോൾ ഇന്ത്യയിലെ കോൺഗ്രസിന് കേന്ദ്ര സർക്കാരിനെ കുറ്റക്കാരാക്കി സംസാരിക്കാനാണ് പ്രതിപക്ഷ പാർട്ടിക്കും നേതാക്കൾക്കും താൽപ്പര്യം. കൊവിഡിനെതിരായ വാക്സിൻ കണ്ട് പിടിച്ച് ഭാരതത്തിലെ എല്ലാ ജനങ്ങളേയും ഒരുപോലെ പരിഗണിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ജനങ്ങൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ് ; അന്തിമ ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എത്തും

ഇപ്പോഴിതാ, വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രൺദീപ സുർജേവാല. ആർക്കൊക്കെയാണ് സൗജന്യമായി കൊറോണ വാക്‌സിൻ നൽകുകയെന്നും എപ്പോൾ വിതരണം ചെയ്യുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നാണ് നേതാവ് ആവശ്യപ്പെടുന്നത്. ഇപ്പോൾ ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് നൽകി കൊണ്ടിരിക്കുന്നത്.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ എപ്പോഴാണ് വിതരണം ചെയ്യുക. മൂന്ന് കോടി വാക്‌സിനുകൾ ആദ്യ ഘട്ടത്തിൽ നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. 135 കോടി ജനങ്ങൾക്ക് എപ്പോൾ വാക്‌സിൻ നൽകുമെന്നും വാക്‌സിൻ സൗജന്യമായി നൽകുമോയെന്നും സുർജേവാല ചോദിച്ചു.

Also Read: പാകിസ്ഥാനിൽ നിന്നും മോചനം വേണം; സ്ത്രീകളും കുട്ടികളും തെരുവിൽ, റാലിയിൽ ഉയർന്ന് പാറിയത് നരേന്ദ്രമോദിയുടെ ഫോട്ടോ

കൊവാക്‌സിന് കൊവിഷീൽഡിനേക്കാൾ പണം മുടക്കുന്നത് എന്തിനാണ്. കൊവിഷീൽഡിന്റെ നിർമ്മാണ ചെലവ് 158 രൂപയാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് 200 രൂപയ്ക്ക് കൊവിഷീൽഡ് ഇന്ത്യയിൽ വിൽക്കുന്നത്. ലാഭമില്ലാതെ വിൽക്കുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞെങ്കിലും അവർക്ക് ലഭിക്കുന്നത് 5000 ശതമാനം ലാഭമാണെന്നാണ് സുർജേവാലയുടെ ആരോപണം.

വാക്‌സിൻ വിതരണം ആരംഭിച്ചതിന് രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും പ്രശംസിക്കുമ്പോഴാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button