Latest NewsNewsIndia

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

ബാംഗ്ലൂർ: ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിൽ ആയിരിക്കുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നു. 14 ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഉള്ളത്.

വീഡിയോ കോൺഫറൻസിലൂടെയാണ് ബിനീഷ് കോടിയേരി കോടതി നടപടികളിൽ പങ്കെടുത്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിനീഷിനെ കോടതിയ്ക്ക് മുൻപാകെ ഹാജരാക്കുകയുണ്ടായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button