Latest NewsNewsIndia

“ആരെയും എനിക്ക് ഭയമില്ല , ആർക്കും എന്നെ തടുക്കാനാകില്ല” : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയെ നശിപ്പിക്കാനാണ് ഉപകരിക്കുകയെന്നും അത് മനസിലാക്കിയതുകൊണ്ടാണ് കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Read Also : കേരളത്തിന് 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം 

പ്രതിഷേധിക്കുന്ന കര്‍ഷകരെ താന്‍ നൂറുശതമാനവും പിന്തുണയ്ക്കുന്നുവെന്നും അവര്‍ നമുക്ക് വേണ്ടിയാണ് പോരാടുന്നതെന്നതിനാല്‍ അവരെ രാജ്യത്തെ ഓരോ വ്യക്തിയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ പ്രധാനമന്ത്രി മോദിയെയോ മറ്റുള്ള ആരെയുമോ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ തന്നെക്കുറിച്ച്‌ നടത്തിയ പ്രസ്താവനയെ കുറിച്ച്‌ ചോദ്യം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ആരാണ് ജെപി നദ്ദയെന്നും അദ്ദേഹത്തിന് താന്‍ എന്തിനാണ് മറുപടി നല്കുന്നതെന്നുമാണ് രാഹുല്‍ ചോദിച്ചത്.

Related Articles

Post Your Comments


Back to top button