Latest NewsNewsCrime

17കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ഛണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി ബലാൽസംഗം ചെയ്യുകയും നിരവധി തവണ ഗർഭിണിയാക്കുകയും ചെയ്ത പിതാവ് പിടിയിലായിരിക്കുന്നു. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവർഷമായി ഇയാൾ നിരന്തരം ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. പെൺകുട്ടി പലതവണ ഗർഭിണിയായെന്നും തുടർന്ന് നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടി മൊഴി നൽകിയിരിക്കുന്നത്.

ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമുള്ള പീഡനം നടന്നത്. പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 11കാരിയായ സഹോദരിയേയും ഇയാൾ പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button